ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനൂട്ടിക്ക് ഇന്ന് 18ാം പിറന്നാള്‍. താര പുത്രിക്ക് ആശംസകളുമായി നിരവധി പേര് എത്തി. ദിലീപിനൊപ്പം നില്ക്കുന്ന മീനൂട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കിലൂടെ മീനൂട്ടിക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ദിലീപിന്റെയോ മഞ്ജു വാര്യരുടേയും ഔദ്യോഗിക പേജുകളില്‍ ആശംസകള്‍ പോസ്റ്റ് ചെയ്തിട്ടില്ല. മഞ്ജുവും ദിലീപും തമ്മില്‍ വേര്‍പിരിഞ്ഞപ്പോഴും മീനാക്ഷി ദിലീപിനൊപ്പം ശക്തമായി തന്നെ നിന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടപ്പോഴും ജയിലായിരുന്നപ്പോഴും മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണ ദിലീപിന് ഉണ്ടായിരുന്നു
ദിലീപും കാവ്യയും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനു പിന്നിലും മീനൂട്ടിയുണ്ടായിരുന്നു. ദിലീപ് ഓണ്‍ലൈന്റെ ആശംസയോടെയാണ് ഇന്നു മീനൂട്ടിയുടെ ജന്മദിനമാണ് എന്ന വിവരം ആരാധകര്‍ അറിഞ്ഞത്.