ഇ-മെയില്‍ വിവാദം: ഗൂഢാലോചന രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്നതെന്ന് പോലീസ്
Published on 20 March, 2012
തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തില്‍
അറസ്റ്റിലായ ഹൈടെക് സെല്‍ എസ്ഐ എസ്.ബിജു ഉള്‍പ്പെടെയുള്ള പ്രതികള്‍
നടത്തിയ ഗൂഢാലോചന രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്നതാണെന്ന് പോലീസ്
വ്യക്തമാക്കി. ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട്
തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് പോലീസ് ഇക്കാര്യം
വ്യക്തമാകുന്നത്.
പോലീസിന്റെ ആവശ്യം പരിഗണിച്ച് ഈ മാസം 27 വരെ ബിജുവിനെ പോലീസ് കസ്റ്റഡിയില്‍
വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കോഴിക്കോട്, ബിജുവിന് നേരത്തെ തന്നെ
ഇത്തരം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നെന്നും തിരുവനന്തപുരം
എന്നിവിടങ്ങളില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നും പോലീസ് പറയുന്നു.
ബിജുവിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നിന്നും ഇടപെടലുണ്ടെന്നും പോലീസ്
ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിജുവിനെ
മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല