സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വിശുദ്ധവാര ശുശ്രുഷകള്‍ക്കു ലണ്ടന്‍ റീജണല്‍ കോഓര്‍ഡിനേറ്ററും പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും.
29 നു പെസഹ ആചരിക്കും. ഉച്ചകഴിഞ്ഞു 2.30ന് സ്റ്റീവനേജ് സെന്റ് ജോസഫ്സില്‍ ആണ് തിരുക്കര്‍മങ്ങള്‍. കാല് കഴുകല്‍ ശുശ്രുഷയും അനുബന്ധ തിരുക്കര്‍മങ്ങളും നടക്കും.
30 നു ദുഃഖ വെള്ളിയുടെ തിരുക്കര്‍മങ്ങള്‍ നടക്കും. 11നു സ്റ്റീവനേജ് സെന്റ് ഹില്‍ഡായിലാണ് ശുശ്രൂഷകള്‍. കുരിശിന്റെ വഴി, പീഡാനുഭവ വായന, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പുനീര് പാനം തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും.
31 നു (ശനി) ഉച്ചയ്ക്ക് ഒന്നിന് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മികത്വം വഹിച്ച് ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു പാരീഷ് അംഗങ്ങള്‍ക്കു ഈസ്റ്റര്‍ തിരുനാളിന്റെ സ്നേഹോപഹാരങ്ങള്‍ സമ്മാനിക്കും.
വിവരങ്ങള്‍ക്ക്: സാംസണ് ജോസഫ് 07462921022, മെല്വിന് അഗസ്റ്റിന് 07456281428.
പള്ളികളുടെ വിലാസങ്ങള്‍: സെന്റ് ജോസഫ്സ്, ബെഡ്വെല്‍ ക്രസന്റ് , എസ് ജി1 1എല്‍ ഡബ്ല്യു.
സെന്റ് ഹില്‍ഡാ ചര്‍ച്ച്, ബ്രീക്സ്പീര്‍,എസ് ജി2 9എസ് ക്യു,
റിപ്പോര്‍ട്ട്: അപ്പച്ചന് കണ്ണഞ്ചിറ