റാസല്‍ഖൈമ: കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളി പുതിയതുറ പുല്ലുവിള ഉരിയരിക്കുന്ന്
ക്രിസ്തുദാസിനായി (34) തിരച്ചില്‍ തുടരുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍
ഞായറാഴ്ച രാത്രി അവസാനിപ്പിച്ച തിരച്ചില്‍ ഇന്നലെ രാവിലെ പുനരാരംഭിച്ചു. ഞായറാഴ്ച
ഉച്ചയ്ക്ക് കരയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ ശക്തമായ തിരയില്‍പെട്ടു
ക്രിസ്തുദാസ് ബോട്ടില്‍നിന്നു തെറിച്ചുവീഴുകയായിരുന്നു.
മേരി അനാക്ലേറ്റ്
ഭാര്യയും അനുജ, അജിത എന്നിവര്‍ മക്കളുമാണ്. ക്രിസ്തുദാസ് തിരിച്ചുവരുമെന്ന
പ്രതീക്ഷയില്‍ ബന്ധുക്കളും സുഹൃത്തുക്കളും തീരത്തു കാത്തിരിക്കുകയാണ്. ശനിയാഴ്ച
വെളുപ്പിനാണ് ഒരു സ്വദേശിയും ആറു മലയാളികളും ഉള്‍പ്പെട്ട ഏഴംഗ സംഘം കടലില്‍
പോയത്. പൊലീസ് ചോദ്യംചെയ്തശേഷം സുഹൃത്തുക്കളെ വിട്ടയച്ചു.