ദിലീപിനെ നായകനാക്കി
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ച്
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
സംവിധായകന് ജോഷി, അരുണ്‍ ഗോപി,
ബ്ലസി, ലാല്‍ജോസ്, സിദ്ദിഖ്, താരങ്ങളായ നിവിന്‍ പോളി, സണ്ണി വെയിന്‍,
സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ശ്വേത മേനോന്, മുരളി ഗോപി തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുക്കാനെത്തിയിരുന്നു.
സിനിമയില്‍ താടിവെച്ച ലുക്ക് പിറന്നത് മൂന്നു
മാസത്തെ സുനാമിയില്‍ നിന്നാണെന്ന് ദിലീപ് തമാശയോടെ പറഞ്ഞു. മൂന്ന് ലുക്കില്‍
താന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രായമുള്ള വ്യക്തിയായി ഒരു പാട്ടില്‍
വരുന്നുണ്ട്. പിന്നെ ഏതു ലുക്കാണ് സ്വീകരിക്കേണ്ടതെന്ന ആലോചന നടക്കുമ്പോഴാണ്
ഞാന്‍ വലിയ സുനാമിയില്‍ അകപ്പെട്ടതെന്നും ദിലീപ് പറഞ്ഞു.
കമ്മാരസംഭവം
സംഭവിച്ചത് നടന് സിദ്ധാര്‍ഥിന്റെ നല്ല മനസുകൊണ്ടാണ്. അതിനായി അദ്ദേഹം ഒരുപാട്
സിനിമകള്‍ മാറ്റിവച്ചുവെന്നും ദിലീപ് പറഞ്ഞു.
സംവിധായകന് രതീഷ് അമ്പാട്ട്,
നമിതാ പ്രമോദ്, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ ചിത്രീകരണ അനുഭവങ്ങളും സിനിമയെ
കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത്
ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ്
കമ്മാരസംഭവം. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്,
ബോബി സിന്‍ഹ, ശ്വേത മേനോന്, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ്
അഭിനേതാക്കള്‍.ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തും.