ദമാം: ഇരുപത്തിരണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാന് തിരൂരിന് യാത്രയയപ്പു നല്കി. ദമാമില്‍ നടന്ന ചടങ്ങില്‍ ഫോറം ദമാം കേരള ഘടകം പ്രസിഡന്റ് അബ്ദുള്ള കുറ്റിയാടി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി ദമാം ടൊയോട്ട മേഖലയിലെ സാമൂഹ്യ സേവന രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അബ്ദുറഹിമാന് നല്ലൊരു സംഘാടകന്‍ കൂടിയായിരുന്നു. സൗദി ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പോലുള്ള സന്ദര്‍ഭങ്ങളില്‍ നിരാലംബരായ നിരവധി പ്രവാസികള്‍ക്ക് അദ്ദേഹത്തിന്റെ സേവനങ്ങള്‍ ആശ്വാസമായിരുന്നെന്ന് യാത്രയയപ്പു യോഗത്തില്‍ സംബന്ധിച്ചവര്‍ അനുസ്മരിച്ചു. ചടങ്ങില്‍ ഫോറം കേരള ചാപ്റ്റര്‍ സെക്രട്ടറി സിറാജുദ്ദീന് ശാന്തിനഗര്‍, സലീം പല്ലാരിമംഗലം സംസാരിച്ചു. ഫോറത്തിന്റെ ഉപഹാരം റീജണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍ അബ്ദുറഹിമാന് കൈമാറി. ഏരിയാ സെക്രട്ടറി യൂനുസ് എടപ്പാള്‍, റഷീദ് ചെറുവാടി, സുബൈര്‍ നാറാത്ത് സംബന്ധിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം