ചിക്കാഗോ: ലൂക്കോസ് കുളത്തില്‍കരോട്ട് (67) ചിക്കാഗോയില്‍ ഏപ്രില്‍ 6 ന്
വെള്ളിയാഴ്ച നിര്യാതനായി. ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയില്‍
കുടുംബാംഗമാണ്. കൈപ്പുഴ കുളത്തില്‍കരോട്ട് പരേതരായ അബ്രഹാമും
മറിയക്കുട്ടിയുമാണ് മാതാപിതാക്കള്‍. മക്കള്‍: ദീപു (ഫ്ളോറിഡ), ജെയ്സണ്‍
(ന്യൂയോര്‍ക്ക്). മരുമക്കള്‍: മില്ലി പാലക്കുന്നേല്‍. കൊച്ചുമക്കള്‍:
ലെയ്ലാനി, ലെവി. സഹോദരങ്ങള്‍: ജോര്‍ജ് കുളത്തില്‍കരോട്ട്, സിസ്റ്റര്‍ ജൂഡ്
(വിസിറ്റേഷന്‍ കോണ്‍വെന്റ്), മത്തായി കുളത്തില്‍കരോട്ട്, നാന്‍സി ഏലൂര്‍.
ഏപ്രില്‍ 12ന് വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട്
ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാപള്ളിയില്‍ പൊതുദര്‍ശനം നടക്കും.
തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം ഹില്‍
സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം നടക്കും.