വാസുദേവന്റെ വീടുകയറി ആക്രമിച്ചത്
ശ്രീജിത്തും സംഘവുമാണെന്ന തന്റെ അച്ഛന് പരമേശ്വരന് സാക്ഷി പറഞ്ഞത് സി.പി.എം
പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്താലാണെന്ന് ശരത് പറഞ്ഞു. വീട്
ആക്രമിക്കുമ്ബോള്‍ പരമേശ്വരന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ജോലിക്ക്
പോയതായിരുന്നുവെന്നും ശരത് പറയുന്നു. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു
പരമേശ്വരന്. സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ഡെന്നിയാണ് തന്റെ അച്ഛന്റെ
മൊഴിക്ക് പിന്നിലെന്നും ഇയാള്‍ വെളിപ്പെടുത്തി.
വാസുദേവനെ വീടുകയറി
അക്രമിച്ച കേസിലാണ് ശ്രീജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയത്
ശ്രീജിത്തും സംഘവുമാണെന്ന് മൊഴി നല്‍കിയത് വാസുദേവന്റെ അടുത്ത വീട്ടിലെ
പരമേശ്വരന് എന്നയാളാണ്. ഈ മൊഴി പാര്‍ട്ടി സമ്മര്ദത്താലാണെന്നാണ് മകന്റെ
വെളിപ്പെടുത്തല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല