വരാപ്പുഴയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മൂന്ന് ആര്.ടി.എഫ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.വ്യാഴാഴ്ച വൈകീട്ടാണ് മൂന്നു പൊലീസുകാരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂവരെയും സസ്പന്റെ് ചെയ്തിരുന്നു.എന്നാല്‍ മൂന്നു പൊലീസുകാരെയും ബലിയാടാക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ നിന്ന് ശ്രീജിത്തിനെ പിടിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവരാരും ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് നിഗമനം. സ്റ്റേഷന് പുറത്തുവെച്ച് നടന്ന മര്‍ദ്ദനമാണ് മരണകാരണമെന്നാണ് സൂചന. മര്‍ദ്ദനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ ചോദ്യം ചെയ്യും. കൂടാതെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറേയും ചോദ്യം ചെയ്തേക്കും. ഇതിന് ശേഷമായിരിക്കും അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍