വരാപ്പുഴയിലെ ശ്രീജിത്തിനെ പ്രതിയാക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം റൂറല്‍ എസ്പിയെ മാറ്റണം. റൂറല്‍ ടൈഗര്‍ ഫോഴ്സ് ഉടന്‍ പിരിച്ചുവിടണം. ആര്‍ടിഎഫ് ഉണ്ടാക്കാന്‍ ആരാണ് എസ്പിയോട് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല ചോദിച്ചു. വാസുദേവന്റെ വീട് അക്രമിച്ച പ്രതികളെ കണ്ടെത്തിയില്ല എന്ന് മാത്രമല്ല പാര്‍ട്ടി പറയുന്നവരെയാണ് പൊലീസ് പിടികൂടുന്നത്. ശ്രീജിത്ത് പാര്‍ട്ടി ലിസ്റ്റിലുളളയാളാള് ആയതുകൊണ്ടാണ് ശ്രീജിത്തിനെ പ്രതിയാക്കാന്‍ ശ്രമിക്കുന്നത്. കേസ് സിബിഐ വിടണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെ മൊഴിയും പൊലീസിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം അന്വേഷണസംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല