ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് തിരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് കനത്ത തോല്‍വി. ഇതോടെ തൊഗാഡിയക്ക് അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ് ടപ്പെട്ടേക്കും. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിഎച്ച്പിയുടെ നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റ സാഹചര്യത്തില്‍! ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവയായിരിക്കും പുതിയ പ്രസിഡന്റ് എന്നാണ് റിപ്പോര്‍ട്ട്.
വിഎച്ച്പിയുടെ ഭരണഘടന അനുസരിച്ച് അന്താരാഷ്ട്ര പ്രസിഡന്റ് ആയിരിക്കും വര്‍ക്കിങ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ എതിര് പക്ഷക്കാരന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതോടെ പ്രവീണ്‍ തൊഗാഡിയുടെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.