വൈസ് ചാന്‍സലര്‍ പദവിയില്‍ മെയ് നാലു വരെ ബാബു സെബാസ്റ്റ്യന്‍ തന്നെ
Published on 16 April, 2018
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ മെയ് നാലു വരെ ബാബു സെബാസ്റ്റ്യന്‍ തുടരാം. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിലുള്ള സ്റ്റേ സുപ്രീം കോതി മെയ് നാലു വരെയാണ് നീട്ടിയിരിക്കുന്നത്. അതുവരെ ബാബു സെബാസ്റ്റ്യന്‍ വി സിയായി തുടരാം. യുജിസി നിശച്യിച്ച മാനദണ്ഡങ്ങള്‍ പ്രകാരം വി സി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ അയോഗ്യനാക്കിയത്. ഇതിനെതിരെയാണ് ബാബു സെബാസ്റ്റ്യന്‍ സുപ്രീം കോടതിയെ സമീപിച്ചത്. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല