Image

കേരളാ പൂരം 2018: സ്‌പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിച്ചു

Published on 27 April, 2018
കേരളാ പൂരം 2018: സ്‌പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിച്ചു

ലണ്ടന്‍: യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് നടക്കുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന കേരളാ പൂരം 2018 ലേക്ക് സ്‌പോണ്‍സര്‍ഷിപ്പ്, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളി വീക്ഷിക്കുവാനെത്തിയത് ഏകദേശം അയ്യായിരത്തോളം ആളുകളാണ്. ഇത്തവണ എണ്ണായിരത്തിലധികം ആളുകള്‍ കാണികളായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1700ലധികം കാറുകള്‍ക്കും വിവിധ ടീമുകള്‍ എത്തിച്ചേര്‍ന്ന കോച്ചുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയാണ് കഴിഞ്ഞ വര്‍ഷം യുക്മ സംഘാടകമികവ് പ്രകടമാക്കിയത്. പൂര്‍ണമായും സൗജന്യമായിട്ടാണ് പാര്‍ക്കിംഗ് അനുവദിച്ചിരുന്നത്. ഇത്തവണയും ഇതു തുടരണമെന്നാണ് സംഘാടകസമിതിയുടെ തീരുമാനം. 

കേരളാ പൂരം 2018 ന് ഉദ്ദേശം 50,000 ലധികം പൗണ്ട് ചെലവ് വരുമെന്നാണ് കരുതപ്പെടുന്നത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഈ തുക കണ്ടെത്തേണ്ടത്. വള്ളംകളിയെയും യുക്മയുടെ പ്രവര്‍ത്തനങ്ങളെയും സ്‌നേഹിക്കുന്ന ആളുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഡൊണേഷന്‍ ആയും സാന്പത്തിക സഹായം സ്വീകരിക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്. 500 പൗണ്ടോ അതിലധികമോ വരുന്ന തുകയാണ് ഡോണേഷനായി പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍മാര്‍ക്ക് സ്റ്റാളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്ത് അനുവദിക്കുന്നതാണ്. ഡൊണേഷന്‍ നല്‍കുന്നവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. സ്‌പോണ്‍സര്‍മാര്‍, ഡൊണേഷന്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. 

മലയാളി ബിസിനസുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ റോജിമോന്‍ വര്‍ഗീസ് വ്യക്തമാക്കി. കേരളത്തിന്റെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുന്ന യുകെ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കാണ് പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവലില്‍ സ്റ്റാളുകളും മറ്റും സജ്ജീകരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നത്. വള്ളംകളി മത്സരത്തിനൊപ്പം തന്നെ കേരളത്തിന്റെ പരന്പരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്‌റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കേരളീയ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിപുലമായ പ്രദര്‍ശനവും ഉണ്ടായിരിക്കും. 

വിവരങ്ങള്‍ക്ക്: അലക്‌സ് വര്‍ഗീസ് 07985641921, ഓസ്റ്റിന്‍ അഗസ്റ്റിന്‍ 07889 869216, മാമ്മന്‍ ഫിലിപ്പ് 07885467034, റോജിമോന്‍ വര്‍ഗീസ് 07883068181.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക