ദുല്‍ഖര്‍ സല്മാന് പരിക്ക് പറ്റിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമുള്ള വിവരം കഴിഞ്ഞ ദിവസം വൈകിട്ടാണ് പുറത്തുവന്നത്.അമ്മമഴവില്ലുമായി ബന്ധപ്പെട്ട ലൈവ് നൃത്തമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദുല്‍ഖര്‍ സല്മാന്. ഇതാദ്യമായാണ് ഇത്തരമൊരു ഐറ്റവുമായി താരം എത്തുന്നത്. പരിശീലനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരും ആരാധകരുമെല്ലാം പരിഭ്രാന്തിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല