ഈ വര്‍ഷത്തെ
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 ന് സെക്രട്ടേറിയേറ്റില്‍
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. 83.75 ശതമാനമാണ്
വിജയം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24% പേരാണു
വിജയിച്ചത്.
ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയ്ക്കും ഏറ്റവും
കുറവ് പത്തനംതിട്ടയ്ക്കുമാണ്. കണ്ണൂര്‍ ജില്ലയില്‍ 86.75 ശതമാനം കുട്ടികളും
പത്തനംതിട്ടയില്‍ 77.16 ശതമാനം കുട്ടികളും വിജയം നേടി. 14,375 കുട്ടികള്‍ക്ക്
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍
മാര്‍ക്കും നേടി.
70 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. മലപ്പുറത്താണ്
ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ ലഭിച്ചത്. കുറവു പത്തനംതിട്ടയിലും. സേ പരീക്ഷ ജൂണ്‍
അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16
വരെ അപേക്ഷിക്കാം