ബംഗളുരു: സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്േറതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ കത്തില്‍ വിശദീകരണവുമായി സിബിസിഐ. കര്‍ണാടകയിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന കത്ത് വ്യാജവും വിദ്വേഷം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സിബിസിഐ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കത്ത് സൃഷ്ടിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരേ നിയമനടകള് സ്വീകരിക്കുമെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്കരാനെസ് വ്യക്തമാക്കി.