കാഞ്ഞങ്ങാട്: മുഖ്യമന്ത്രി
പിണറായി വിജയന് പങ്കെടുത്ത പൗരപ്രമുഖരുടെ കൂടിക്കാഴ്ച പരിപാടിയില്‍ നിന്ന്
മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാധ്യമപ്രര്‍വര്‍ത്തകരെ
ഇറക്കിവിട്ടത്.
മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷ പ്രസംഗവും
മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗവും കഴിഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ
പുറത്താക്കണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മന്ത്രി ഇ.ചന്ദ്രശേഖരന്
മൈക്കിലൂടെ അറിയിച്ചത്. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും
വേദിയില്‍ നിന്ന്ഇറങ്ങി വന്ന് ഹാളില്‍ നിന്ന് പുറത്തിറങ്ങണമെന്നു
ആവശ്യപെടുകയായിരുന്നു.
എന്താണ് കാരണമെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരെ നോക്കി
മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹാളിനു പുറത്തിറങ്ങിയ
മാധ്യമ പ്രവര്‍ത്തകരെ ചില നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. സംഭവത്തില്‍
മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലയിലെ സമ്ബന്നരെ
ഉള്‍പ്പെടുത്തി സി.പി.എം.ജില്ലാകമ്മറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച
പരിപാടിയില്‍ നിന്ന്മാധ്യമപ്രവര്ത്തകരെ ഇറക്കി വിട്ടത് പല കാര്യങ്ങളും മറച്ചു
വെക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.