തമ്പി ആന്റണിയുടെ പുത്രന് കായല്‍ ആന്റണി സിനിമയില്‍
Published on 12 May, 2018
നടനും നിര്‍മാതാവും കഥാകൃത്തുമായ തമ്പി ആന്റണിയുടെ മകന് കായല്‍ ആന്റണി ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്ത നാം എന്ന ക്യാംപസ് ചിത്രത്തിലൂടെയായിരുന്നു കായലിന്റെ അരങ്ങേറ്റം. അച്ഛനൊപ്പം.
കായല്‍ അഭിനയത്തിലേക്ക് എത്തിയത് അവിചാരിതമായാണെന്ന് തമ്പി ആന്റണി പറയുന്നു. അച്ഛന്റെ ചിത്രീകരണം കാണാന്‍ സെറ്റിലെത്തിയ കായലിനെ കണ്ട് സംവിധായകന് സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
പുതുമുഖത്തിന്റെ തെല്ലും ചമ്മലില്ലാതെ അഭിനയിച്ച കായല്‍ വളരെ പെട്ടന്നുതന്നെ സെറ്റിലെ പ്രിയങ്കരനായി.. അഭിനയത്തോട് അതിഭയങ്കരമായ താല്പര്യമുള്ള ആളല്ല കായലെന്നും ഇനി ഭാവിയില്‍ അദ്ദേഹത്തിന്റെ തീരുമാനം സിനിമയില്‍ തുടരാനാണോ എന്നറിയില്ലെന്നും തമ്പി ആന്റണി പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല