ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ്. വൈകിട്ട് ആറു വരെയുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടത്. അന്തിമ കണക്കുകള്‍ പുറത്തുവന്നതിനുശേഷം മാത്രമേ പോളിംഗ് ശതമാനത്തില്‍ വ്യക്തത കൈവരൂ.
ബംഗളുരുവിലെ ഹെബ്ബാളിലെ ഒരു പോളിംഗ് ബൂത്തില്‍ അടുത്ത ദിവസം വീണ്ടും വോട്ടെടുപ്പ് നടക്കും. വോട്ടിംഗ് മെഷീനെ സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്. ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. രാജാജിനഗറില്‍ വൈദ്യുത ബന്ധം നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റു ചില ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയിരുന്നു.