കോഴിക്കോട്: ടിപ്പര്‍ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. ബൈപ്പാസിനടുത്ത് രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്. താനൂര്‍ മെയ്നകത്തൂര്‍ സ്വദേശികളായ നഫീസ, സൈനുദ്ദീന്‍, യുഫൈസി, സഫീറ എന്നിവരാണ് മരിച്ചത്.
മലപ്പുറത്ത് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടോറസ് ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നഫീസ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ള മൂന്ന് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.