കോട്ടയം : വയല കൊശപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ
മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ വാടകക്ക് താമസിക്കുന്ന പടിഞ്ഞാറെ കൂടല്ലൂര്‍
പുലിക്കുന്ന് മുകളേല്‍ സിനോജ് (42) , ഭാര്യ നിഷ (35) , മക്കളായ സൂര്യ തേജസ് (12)
, ശിവതേജസ് ( 7) എന്നിവരാണ് മരിച്ചത്.
മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം
സിനോജ് തുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂത്ത
മകന് സൂര്യതേജസിന്റെ മൃതദേഹവും തൂങ്ങിയ നിലയിലാണ്.