കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന പാര്‍ട്ടി തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെ.എം മാണി. വി.എസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും വോട്ടര്‍മാരുടെ അഭിപ്രായം അതല്ലെന്നും മാണി പറഞ്ഞു
ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ലഭിച്ചില്ലെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് വിജയിക്കുമെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മാണിയുടെ പ്രസ്താവന.
തിരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തല്ക്കൂടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്‍.ഡി.എഫ് ഭരണം മികച്ചതാണെന്ന് വിശ്വസിക്കുന്നവരാണ് ചെങ്ങന്നൂരുകാര്‍. അതുകൊണ്ട് തന്നെ മികച്ച ഭൂരിപക്ഷത്തില്‍ സജി ചെറിയാന് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു