പശുവിനെ കേന്ദ്രകഥാപാത്രമാക്കിയ പയ്ക്കുട്ടിക്ക് എ സര്‍ട്ടിഫിക്കറ്റ്
Published on 22 May, 2018
പശുവിനെ കേന്ദ്രകഥാപാത്രമാക്കി
നിര്‍മ്മിച്ച സിനിമയ്ക്ക് നേരെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികാരമെന്ന് ആരോപണം.
പയ്ക്കുട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്ത്
വന്നിരിക്കുന്നത്.
പയ്ക്കുട്ടിയെന്ന സിനിമയിലെ കേന്ദ്രകഥാപാത്രം പശുവാണ്.
ഈ സിനിമയുടെ സെന്‍സറിംഗ് വേളയില്‍ പശു ഉള്‍പ്പെടുന്ന എല്ലാ സീനും വെട്ടിക്കളയാന്‍
ബോര്‍ഡ് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് 24 ഷോട്ടുകള്‍ വെട്ടിക്കളഞ്ഞതായി അണിയറ
പ്രവര്‍ത്തകര്‍ പറയുന്നു. എന്നിട്ട് വീണ്ടും സിനിമ സെന്‍സര്‍ ചെയ്യാനായി
നല്കിയപ്പോള് എ സര്‍ട്ടിഫിക്കറ്റാണ് ബോര്‍ഡ് നല്‍കിയത്. തുടര്‍ന്ന് കാര്യം
തിരക്കിയപ്പോള്‍ പശുവാണെന്നുള്ള മറുപടിയാണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍
ആരോപിക്കുന്നു.
സിനിമയില്‍ ഒരു വിധത്തിലുമുള്ള അശ്ലീല രംഗവുമില്ലെന്ന്
അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കുവൈറ്റില്‍ യു സര്‍ട്ടിഫിക്കറ്റാണ് ഈ സിനിമയ്ക്ക്
ലഭിച്ചത്. നന്ദു വരവൂറാണ് സിനിമ സംവിധാനം ചെയ്തത്. സുധീഷ് വിജയന് വാഴയൂരാണ്
സിനിമയുടെ തിരക്കഥ .
ബധിര യുവാവായ ശംഭുവും നന്ദിനി പശുവും തമ്മിലുള്ള
ഹൃദയബന്ധമാണ് സിനിമയുടെ ഇതിവൃത്തം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല