ഗുജറാത്തില്‍ അദാനിയുടെ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ചു വീഴുന്നു: അഞ്ച് മാസത്തിനിടെ മരണം 111
Published on 26 May, 2018
അഹമ്മദാബാദ്: ഗുജറാത്തില്‍ ആറ് മാസത്തിനിടെ നവജാത
ശിശുക്കള്‍ കൂട്ടമായി മരിച്ച സംഭവത്തില്‍ അന്വേഷണ ഉത്തരവ്. ഗൗതം അദാനിയുടെ അദാനി
എഡ്യൂക്കേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ജികെ ജനറല്‍
ആശുപത്രിയിലാണ് സംഭവം. 2018ല്‍ മാത്രം 111 നവജാതശിശുക്കാണ് ആശുപത്രിയില്‍ വെച്ച്
മരണമടഞ്ഞത്. ബുജിലാണ് ആരോപണവിധേയമായ ആശുപത്രി സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന്
വെള്ളിയാഴ്ചയാണ് സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍
ഉത്തരവിട്ടത്.
മെയ് 20ലരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം
ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ പോഷകാഹാരക്കുറവ്,
ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് എന്നിവയാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി
മാനേജ്മെന്റ് ഉന്നയിക്കുന്ന വാദം. സംഭവം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍
പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല