പാലക്കാട്: ഒറ്റപ്പാലം പനമണ്ണയില്‍ കൃഷിസ്ഥലത്തു രണ്ടു പേര് ഷോക്കേറ്റു മരിച്ചു. അമ്പലവട്ടം പാറമേല്‍ സെയ്തലവി (65), ഇദ്ദേഹത്തിന്റെ കൃഷിസ്ഥലത്തെ തൊഴിലാളിയായ പാറുക്കുട്ടി (60) എന്നിവരാണു മരിച്ചത്.
ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. മോട്ടോര്‍പുരയില്‍ നിന്നു ഷോക്കേറ്റതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം.