തമിഴകം കാത്തിരിക്കുന്ന സ്റ്റൈല്‍
മന്നന് ചിത്രം കാലാ ജൂണ്‍ 7ന് തീയറ്ററുകളെത്തും. ഏപ്രില്‍ 27ന് റീലിസിനൊരുങ്ങിയ
ചിത്രം തമിഴ് ഫിലിം ഇന്ഡസ്ട്രിയിലെ സമരം മൂലം മാര്‍ച്ച് ഒന്നിലേക്ക്
മാറ്റിയിരുന്നു. എന്നാല്‍ സിനിമാ മേഖലയിലെ പ്രശ്നം തീര്‍പ്പാകാതെ വന്നതോടെയാണ്
കാലായുടെ പ്രദര്‍ശനം ജൂണ്‍ ഏഴിലേക്ക് മാറ്റിയത്.
2016ല്‍ പുറത്തിറങ്ങിയ
രജനികാന്തിന്റെ ആക്ഷന്‍ചിത്രം കബാലി മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ധനുഷ്
പ്രോഡക്ഷന്റെ ബാനറില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ രഞ്ജിത്താണ്.
നാനാപട്ടേക്കര്‍, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേല്‍ എന്നിവരാണ്
ചിത്രത്തിലെ മറ്റുതാരങ്ങള്‍.