ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വില കുറഞ്ഞ ഫ്ളിക്സ് ബസ് സര്‍വീസിന് പുറമെ ഫ്ളിക്സ് ട്രെയിന്‍ സര്‍വീസ് വരുന്നു. 2019 ജനുവരി മുതല്‍ ബെര്‍ലിന്‍-മ്യൂണിക്, കൊളോണ്‍-ബെര്‍ലിന്‍ എന്നീ റൂട്ടുകളില്‍ ഫ്ളിക്സ് ട്രെയിന്‍ സര്‍വീസ് തുടങ്ങും. ഓണ്‍ലൈനില്‍ വളരെ നേരത്തെ ബുക്ക് ചെയത് പണം അടക്കുന്നവര്‍ക്ക് യൂറോ 9,99 മുതല്‍ ടിക്കറ്റുകള്‍ വാങ്ങാം. എന്നാല്‍ ഈ ടിക്കറ്റുകള്‍ പരിമിതമാണ്. അതുപോലെ കൂടുതല്‍ നിബന്ധനകള്‍ക്ക് വിധേയമാണ്. കൂടുതല്‍ വിവരങ്ങള്‍് താഴെ കാണുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.flextirain.de