ഈ.മ.യൗ റിലീസ് അമേരിക്കയില്‍ ജൂണ്‍ 1-ന്, അരവിന്ദന് രണ്ടാം വാരം
Published on 01 June, 2018
എന്നും പുതുമയുള്ള ചിത്രങ്ങള്‍ സംവിധാനം
ചെയ്തിട്ടുള്ള ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ സിനിമയായ ഈ.മ.യൗ
അമേരിക്കയിലും കാനഡയിലും ഈമാസം ഒന്നാം തീയതി റിലീസ് ചെയ്യുന്നു. ഒരു മരണം
ഒരു സിനിമ മുഴുവനും പ്രമേയമാക്കുന്നത് ആദ്യമായിട്ടാണ്. അതുതന്നെയാണ് ഈ
സിനിമയുടെ പ്രത്യേകത.
അതേസമയം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മുഖ്യ അഭിനേതാക്കളായി എത്തുന്ന
അരവിന്ദന്റെ അതിഥികള്‍ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. എം. മോഹനന്
സംവിധാനം ചെയ്ത ഈ കുടുംബ ചിത്രത്തിന് അമേരിക്കയില്‍ പ്രിയമേറുകയാണ്.
ഒമേഗാ മൂവീസ് ആണ് അമേരിക്കയിലും കാനഡയിലും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: omegamovies.net
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല