പ്രിയങ്കാ ചോപ്ര
ബോളിവുഡും കടന്ന് അങ്ങ് ഹോളിവുഡിന്റെയും താരമായി മാറിയിരിക്കുകയാണ്.
പ്രശസ്തയാകുന്തോറും ഗോസിപ്പുകളും താരത്തെ വിട്ടൊഴിയുന്നില്ല. പതിവു പോലെ
പ്രണയകഥതന്നെയാണ് പ്രിയങ്കയെ കുറിച്ച് പ്രചരിക്കുന്നത്. ഹോളിവുഡ് നടനും
ഗായകനുമായ നിക്ക് ജോനാസുമായി ചേര്‍ത്താണ് പ്രിയങ്കയെ കുറിച്ച് പ്രണയകഥകള്‍
പരക്കുന്നത്. ഇരുവരും ഒന്നിച്ച് പ പൊതുപരിപാടികളിലും പങ്കെടുത്തത് പപ്പരാസകള് കണ്ടതോടെയാണ് ഗോസിപ്പിന് ആക്കം കൂട്ടിയത്.
കഴിഞ്ഞ ദിവസം പ്രിയങ്കയും നിക്ക്
ജോനാസും ഹോളിവുഡിലെ ഒരു പ്രശസ്ത റസ്റ്റോറന്റില്‍ ഒരുമിച്ചെത്തിയത് വാര്‍ത്തകളില്‍
ഇടം പിടിച്ചിരിക്കുകയാണ്. ഇരുവരെയും ഒരുമിച്ചു കണ്ടതോടെ ക്യാമറക്കണ്ണുകള്‍ ഇവരുടെ
ചിത്രം പകര്‍ത്തുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് നിക്കും
പ്രിയങ്കയും കണ്ടുമുട്ടിത്. ഇരുവരും ഒന്ന് റെഡ്കാര്‍പ്പറ്റില്‍
ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തിരുന്നു. ലാല്ഫ് ലോറെന്
വസ്ത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. നെറ്റ് ഗാലയില്‍ നിന്നുള്ള
പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.ഇതോടെയാണ്
ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. പ്രശസ്ത അവതാരകനായ
ജിമ്മി കിമ്മല്‍ ഇക്കാര്യത്തെ കുറിച്ച് ഒരഭിമുഖത്തില്‍ പ്രിയങ്കയോടു
ചോദിച്ചിരുന്നു. അന്നു പക്ഷേ പ്രിയങ്ക അത് ചിരിച്ചു തള്ളുകയായിരുന്നു.
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തുവയസ് കുറവുള്ള നിക്കിനെ
പ്രണയിക്കുന്നതില്‍ ഒരു വിഭാഗം ആളുകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പ്രണയത്തിന് എന്തു പ്രായം എന്നു പറഞ്ഞാണ് ആരാധകര്‍ വിമര്‍ശകര്‍ക്കു
മറുപടി നല്‍കുന്നത്.