Image

ന്യു ജെഴ്‌സിയില്‍ മലയാളിയായ പീറ്റര്‍ ജേക്കബ് പരാജയപ്പെട്ടു

Published on 05 June, 2018
ന്യു ജെഴ്‌സിയില്‍ മലയാളിയായ പീറ്റര്‍ ജേക്കബ്  പരാജയപ്പെട്ടു
ന്യു ജെഴ്‌സിയില്‍ ഇന്ന് (ചൊവ്വ) നടന്ന കോണ്‍ഗ്രഷണല്‍ പ്രൈമറി ഇലക്ഷനില്‍ ഏഴാം ഡിസ്ട്രിക്റ്റില്‍ മലയാളിയായ പീറ്റര്‍ ജേക്കബ് (ഡെമോക്രാറ്റ്) പരാജയപ്പെട്ടു. ഓബാമ ഭരണകൂടത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ടോം മാലിനോസ്‌കി വിജയിച്ചു.

മറ്റൊരു ഇന്ത്യക്കാരനായ ഗ് തം ജോയിസ് മൂന്നാം സ്ഥാനത്താണു. 51 ശതമാനം വോട്ട് എണ്ണിയപ്പോള്‍  മാലിനോസ്‌കിക്കു 69 ശതമാനം (15,081 വോട്ട്); പീറ്റര്‍ ജേക്കബിനു 20.6 ശതമാനം (4482 വോട്ട്) ജോയ്‌സിനു 10.5 ശതമാനം (2318 വോട്ട്)

റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള കോണ്‍ഗ്രസംഗം ലിയനാര്‍ഡ് ലാന്‍സ് വിജയിച്ചു. നവംബറില്‍ ലാന്‍സും മാലിനോസ്‌കിയും ഏറ്റുമുട്ടും.

കഴിഞ്ഞ തവണ ലന്‍സിനെ പൊതു തെരെഞ്ഞെടുപ്പില്‍ നേരിട്ട പീറ്റര്‍ ജേക്കബിനു 43 ശതമാനം വോട്ട് കിട്ടിയിരുന്നു.

രണ്ടാം ഡിസ്ട്രിക്ടില്‍ ഇന്ത്യാക്കാരനായ ഹര്‍ഷ് സിംഗ് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മുന്നിലാണ്. കഴിഞ്ഞ തവണ ന്യു ജെഴ്‌സി ഗവര്‍ണറായി ഈ മുപ്പത്തിമൂന്നുകരന്‍ മല്‍സരിച്ചിരുന്നു. ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേത്രുത്വം ഹര്‍ഷിനെ പിന്തുണക്കുന്നു.

ആറാം ഡിസ്ട്രിക്റ്റില്‍ ഇന്ത്യാക്കാരുടെ ഉറ്റ തോഴനായ കോണ്‍ഗ്രസ്മാന്‍ഫ്രാങ്ക് പാലോണ്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വന്‍ വിജയത്തിലെത്തി

കാലിഫോര്‍ണിയയിലും ചൊവ്വാഴ്ചതന്നെയാണു പ്രൈമറി. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗങ്ങളായ അമി ബേര, റോ ഖന്ന എന്നിവര്‍ വീണ്ടും ഇലക്ഷനെ നേരിടുന്നു 
ന്യു ജെഴ്‌സിയില്‍ മലയാളിയായ പീറ്റര്‍ ജേക്കബ്  പരാജയപ്പെട്ടു
Hirsh Singh
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക