Image

കടലായി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ രാമനുണ്ണിയെ തടഞ്ഞു

Published on 07 June, 2018
കടലായി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ രാമനുണ്ണിയെ തടഞ്ഞു
കണ്ണൂര്‍: കടലായി ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എത്തിയ വിശ്വാസികളെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്ന്‌ കാലത്താണ്‌ സംഭവം. ശയന പ്രദക്ഷിണം ചെയ്യുമ്പോള്‍ സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉള്‍പ്പെടെ ഉള്ളവരെയാണ്‌ തടഞ്ഞത്‌. ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിന്‌ എത്തിയതായിരുന്നു കെ പി രാമനുണ്ണി. ജമ്മു കശ്‌മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത്‌ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിനെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിനെത്തിയതായിരുന്നു കെ പി രാമനുണ്ണി.

മത വിശ്വാസവും ആരാധനാനാലയങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെയായിരുന്നു കണ്ണൂര്‍ കടലായി ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ പ്രായശ്ചിത ശയന പ്രദക്ഷിണം. ഡി വൈ എസ്‌ പി പി പി സദാനന്ദന്റെയും വളപട്ടണം എ എസ്‌ പി അരവിന്ദ്‌ കുമാറിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം ക്ഷേത്രപരിസരത്തുണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക