ഡാളസ്: ഡാലസില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത്ബയനിയല്‍ കോണ്‍ഫറന്‍സില്‍ മലയാളികളുടെ അമേരിക്കയിലെ ബിസിനസ്സിന്റെ വളര്‍ച്ച എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തും. സമീപ കാലത്തു മലയാളീ ബിസിനസുകാരുടെ അമേരിക്കയിലെ വളര്‍ച്ച ശ്രദ്ധേയം ആയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം ചൂടേറിയതാണ് എന്ന് സംഘടകര്‍ പറഞ്ഞു. ബിസിനസ്സ് ഫോറം പ്രസിഡണ്ട് ഫ്രിക്സ്മോന്‍ മൈക്കിള്‍ സിമ്പോസിയം നയിക്കും. ന്യൂ ജേര്സിയില മലയാളി ബിസിനസ്സുകാരില്‍ അറിയപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്മാന് കൂടിയായ ശ്രീ തോമസ് മൊട്ടക്കല്‍, ഡാളസിലെ അറിയപ്പെടുന്ന ഹോം ഹെല്‍ത് ബിസിനസ് ലീഡര്‍ റെവ. ഷാജി. കെ ഡാനിയേല്‍ (റീജിയന് ബിസിനെസ്സ് ഫോറം പ്രസിഡന്റ്) എന്നിവര്‍ സംയുക്തമായി പരിപാടി ഉത്ഘാടനം ചെയ്യും. ഗാര്‍ലാന്‍ഡ് സിറ്റി ബോര്ഡ്ഡ് മെമ്പര്‍ ഷിബു സാമുവേല്‍, ഡാളസിലെ മുതിര്‍ന്ന റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സ് മാന്‍ അനില്‍ മാത്യു, ഡോ. രുക്മിണി പദ്മകുമാര്‍, മുതലായവര്‍ പങ്കെടുക്കും.
ചര്‍ച്ചകളില്‍ കാഴ്ചക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍മാരെ വിളിക്കാവുന്നതാണ്. 9729996877 മിറ 4696605522