തിരുവനന്തപുരം: എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാ ശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍ റഹ്മാനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചെറിയ പി. ഐസക് സര്‍ക്കാരുമായി ഒത്തു പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ രാജി വെച്ചിരുന്നു.
വിസി രാജിവച്ച 2017 ഡിസംബര്‍ 31 മുതല്‍ പിവിസിയെയും തല്‍സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടാണ് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഉത്തരവിറക്കിയത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാറിയാല്‍ പ്രോ വൈസ് ചാന്‍സലറും മാറണമെന്ന സര്‍വകലാശാല ഗ്രാന്റ്സ് കമ്മീഷന്റെ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് വിശദീകരണം. ചില സര്‍ക്കാര്‍ അനുകൂല സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സൂചനയുണ്ട്.