ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തവും പിഴയും
Published on 13 June, 2018
കൊല്ലം : ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്ത
അച്ഛന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 2014 ഒക്ടോബര്‍ 17ന്
അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്
കോടതി(4)യുടെ വിധി.
2014 മേയിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. ഭര്‍ത്താവിന്റെ വീട്ടില്‍
കഴിഞ്ഞുവരവെ അമ്മ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സ്വന്തം
വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഭര്‍ത്താവ് ജോലിക്കുപോയ സമയത്താണ്
സംഭവം. മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാമായിരുന്ന പ്രതി ചെയ്ത കൃത്യത്തിന് ഒരു
ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി
അംഗീകരിക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്കാന് കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല