മോദിയുടെ വസതിക്ക് മുകളില്‍ പറക്കുന്ന അജ്ഞാത വസ്തു! സുരക്ഷാ സേന ജാഗ്രതയില്‍
Published on 14 June, 2018
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍
മാവോയിസ്റ്റുകള്‍ പട്ടിയിട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത
പുറത്ത് വിട്ടിരുന്നു. രാജീവ് ഗാന്ധി മോഡലില്‍ മോദിയെ വധിക്കാനാണ് പദ്ധതിയെന്ന്
പൂനെ പോലീസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജനപിന്തുണ കുറയുമ്ബോഴുള്ള
പതിവ് തന്ത്രം മാത്രമാണ് എന്നാണ് ഇതിനോടുള്ള പ്രതിപക്ഷത്തിന്റെ
പ്രതികരണം.
മാവോയിസ്റ്റുകള്‍ മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റ്
തീവ്രവാദികളും മോദിയെ ലക്ഷ്യമിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതെന്തായാലും പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം തികഞ്ഞ ജാഗ്രതയിലാണ്. അതിനിടെ
മോദിയുടെ വസതിക്ക് മുകളില്‍ അജ്ഞാത വസ്തുവിനെ കണ്ടത് ആശങ്ക
ഉയര്‍ത്തിയിരിക്കുകയാണ്.
ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള
മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ തിരിച്ചറിയപ്പെടാത്ത പറക്കും വസ്തു
കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത് ഇക്കഴിഞ്ഞ ഏഴാം തിയ്യതിയാണ്. വസതിയിലെ
വിഐപി ഏരിയയില്‍ ഉള്ള സുരക്ഷാ ജീവനക്കാരനാണ് ഇത്തരമൊരു വസ്തു കണ്ടതായി
റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയില്‍ പറയുന്നു. ഇതോടെ
സുരക്ഷാ സംഘം ആശങ്കയിലായി. വന്‍ തെരച്ചില്‍ തന്നെ തുടര്‍ന്ന്
നടന്നു.
പറക്കുന്ന വൃത്താകൃതിയിലുള്ള വസ്തു
വീടിന് മുകളില്‍ കണ്ടുവെന്നാണ് സുരക്ഷാ ജീവനക്കാരന് പറയുന്നത്. എന്നാല്‍ ഏറെ
നേരം നടത്തിയ തെരച്ചലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സുരക്ഷാ സംഘത്തിന്
സാധിച്ചിട്ടില്ല. എല്ലാം സുരക്ഷിതമാണ് എന്ന റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിയുടെ
സുരക്ഷാ സംഘം ദില്ലി പോലീസിന് കൈമാറിയിരിക്കുന്നത്. അതേസമയം വസ്തുവിനെ കണ്ടതായി
പോലീസ് സ്ഥിരീകരിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍
സാധിക്കില്ല എന്നാണ് ദില്ലി പോലീസ് വക്താവ് ദേപേന്ദ്ര പതക്
വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതൊന്നും
സംഭവിച്ചിട്ടില്ലെന്നും ദേപേന്ദ്ര പതക് പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല