കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം സിബി ഐയ്ക്ക് വിടണമെന്ന്
ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍
എതിര്‍ത്തു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സിബിഐ അന്വഷണം വേണമെന്ന്
ആവശ്യപ്പെട്ടുള്ള ദിലീപിന്റെ നിര്‍ണായക നീക്കം.
ഹൈക്കോടതിയിലാണ് ദിലീപ്
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ പൊലീസിന്റെ അന്വേഷണം
പക്ഷപാതപരമാണെന്നു ദിലീപിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നിരപരാധിയായ തന്നെ
കേസില്‍ കുടുക്കിയതാണെന്നും ദിലീപിന്റെ ഹര്‍ജിയില്‍ ഉണ്ട്. എന്നാല്‍, കേസിന്റെ
വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം
ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
അതേസമയം,
ദിലീപിന്റെ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സിബിഐ കൃത്യമായ നിലപാട്
അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം
ആവശ്യപ്പെട്ട് മുമ്പ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2018
ഫെബ്രുവരി 17 നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ
തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ്
പ്രോസിക്യൂഷന്റെ ആരോപണം.