തങ്ങളുടെ ഇഷ്ടസൂപ്പര്താരത്തെ
തൊട്ടുകളിക്കുന്നത് ദഹിക്കാത്ത ആയിരക്കണക്കിന് ആരാധകരുണ്ട്. അതിന്
ഭാഷാഭേദമൊന്നുമില്ല. സിനിമയില്‍ അനിവാര്യ ഘടകമാണെങ്കില്‍ പോലും സൂപ്പര്‍
താരം വില്ലന്റെ കൈയ്യില്‍ നിന്നും തല്ലു മേടിക്കുന്നതോ, നായികയോട് മാപ്പു
പറയുന്നതോ ആയ സീനുകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് ചില ആരാധകര്‍.
ഇഷ്ടതാരത്തോട് അങ്ങനെയെന്തെങ്കിലും പെരുമാറിയാല്‍ അതിനെതിരേ കണ്ണുമടച്ച്
പ്രതികരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം ചൊരിയാനും ഇക്കൂട്ടര്‍
മടിക്കില്ല. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ചില സ്ത്രീവിരുദ്ധ
രംഗങ്ങളെ പരാമര്‍സിച്ച നടി പാര്‍വതിക്കെതിരേ സമൂഹമാധ്യമത്തില്‍ വന്ന
തെറിവിളിയും ഭീഷണിയുമെല്ലാം നാം കണ്ടതാണ്.
ഇത്രയും പറഞ്ഞു വന്നത് എന്തിനാണന്നല്ലേ. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍
നായികാ പദവിയിലേക്കുയരുന്ന കീര്‍ത്തി സുരേഷ് ഇത്തരത്തില്‍ പ്രേക്ഷകരുടെ
അപ്രീതിക്കു പാത്രമായിരിക്കുകയാണ്. കാരണം വളരെ സിമ്പിളാണെന്ന് നമുക്ക്
തോന്നാമെങ്കിലും തമിഴ് ആരാധകര്‍ അത് വളരെ ഗൗരവമായിട്ടെടുത്തിരിക്കുകയാണ്.
കീര്‍ത്തി സുരേഷ് വിജയ്ക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ
ലൊക്കേഷനില്‍ നിന്നും ഒരു ചിത്രം പുറത്തു വന്നിരുന്നു. വിജയ്
നിലത്തിരിക്കുന്നു. കീര്‍ത്തി ഒരു സോഫയില്‍ ഇരിക്കുന്നു. കീര്‍ത്തിയുടെ
കാല് വിജയിന്റെ കാല്പാദത്തില് വച്ചിരിക്കുന്നു. ഇതാണ് വിജയ്ന്റെ
ആരാധകരില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. കീര്‍ത്തിക്കു നേരെ
സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. വിജയ്നെ പോലെ ഒരു
താരത്തെ ബഹുമാനിച്ചില്ല എന്നാണ് അവരുടെ വാദം. കീര്‍ത്തി വിജയ്നോട് മാപ്പു
പറയണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ കീര്‍ത്തിയെ പിന്തുണച്ചും ഒരു വിഭാഗം
രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും സംഭവത്തെ കുറിച്ച് വിജയോ കീര്‍ത്തിയോ ഇതു
വരെ പ്രതികരിച്ചിട്ടില്ല.