കൊച്ചി: മരട് സ്കൂള്‍ വാന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മൂന്നു വയസുകാരി കരോളിന് ജോബി ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ത്രീവപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കരോളിന്. മരട് വിക്രം സാരാഭായ് റോഡിലെ കിഡ്സ് വേള്‍ഡ് സ്കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. പ്ലേ സ്കൂളില്‍നിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂള്‍ വാന്‍ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്കാണ് മറിഞ്ഞത്. അപകടത്തില്‍ നാലു വയസുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ആയയും മരിച്ചിരുന്നു.