മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ ആറാമത് സ്റ്റേജ് ഷോ മാര്‍ച്ച് മൂന്നിന് വൈകുന്നേരം 6.30ന് സ്കോര്‍സ്ബിയിലെ സെന്റ് ജൂഡ് കമ്യൂണിറ്റി ഹാളില്‍ നടന്നു. ആഘോഷങ്ങള്‍ മെല്‍ബണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ ഓഫ് ട്രേഡ് വിജയ് ശര്‍മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പ്രദീപ് കുമാര്‍ സ്വാഗതം ആശംസിച്ചു.
താരാ രാജ്കുമാര്, വാസന് ശ്രീനിവാസന്, വിവിധ ഇന്ത്യന്‍ കള്‍ച്ചറല്‍ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഏവര്‍ക്കും ആസ്വാധ്യകരമായിരുന്നു. മെല്‍ബണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ കലാപ്രതിഭകള്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയായിരുന്നു സ്റ്റേജ്ഷോ.
പുലരി ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കിളിയത്തില്‍ പരിപാടി വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു. ഈ വര്‍ഷത്തെ സ്റ്റേജ്ഷോയുടെ മുഖ്യ സ്പോണ്സര് നരേവാരന് റെയ്ന്‍ ആന്‍ഡ് ഹോണ്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്സ് ആയിരുന്നു.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്