മോസ്കോ: ലെവന്‍ഡോവ്സ്കിയെപ്പോലൊരു വമ്പന്‍ താരമുണ്ടായിട്ടും സെനഗലിനോട് ഒന്നിനെതിരേ രണ്ട് ഗോളിന് തോറ്റതിന് പോളിഷ് ടീമിന് സ്വന്തം മണ്ടത്തരങ്ങളെയല്ലാതെ മറ്റൊന്നിനെയും കുറ്റപ്പെടുത്താനില്ല. ആദ്യം ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി. പിന്നെ എതിര് ഏരിയയില്‍ നിന്ന് ആളില്ലാത്ത സ്വന്തം ഏരിയയിലേയ്ക്ക് അനാവശ്യമായ ഒരു മൈനസ് പാസ്. സെനഗലിന് മുന്നില്‍ കാലിടറാന്‍ പോളണ്ടിന് ഇത് രണ്ടും ധാരാളം.
തിയാഗോ സിനോനെക്കിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ ചെന്നു പതിച്ച പന്തിലാണ് സെനഗല്‍ ആദ്യം ലീഡ് നേടിയത്. മുപ്പത്തിയേഴാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോള്‍. ബോക്സിന് വാരകള്‍ അകലെവച്ച് സാനെ ഇദ്രിസ ഗുയെയ്ക്ക് കൊടുത്തതാണ് പന്ത്.