ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ടിബറ്റന്‍ പ്രതിഷേധക്കാരന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. രാവിലെ ജന്തര്‍മന്ദിറിലാണ് ജംപ യേഷി എന്ന യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനിടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ തീയണച്ചെങ്കിലും ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനീസ് എംബസിക്കു മുന്നിലും ഒരു ടിബറ്റന്‍ യുവാവ് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.