ജയരാജിന്റെ നവരസ പരമ്പരയിലെ ആറാമത്തെ ചിത്രം ഭയാനകത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയരാജിനെ ദേശീയ പുരസ്കാരത്തിന് അര്‍ഹമാക്കിയ സിനിമയാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് നിഖില്‍ എസ്.പ്രവീണിനും പുരസ്കാരം ലഭിച്ചിരുന്നു.
തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിന്റെ കഥ. തഴി അക്ഷരങ്ങളിലൂടെ ഉജ്ജ്വലമാക്കിയ പോസ്റ്റ്മാന്റെ ജീവിതകഥയാണ് ചിത്രത്തില്‍ വിവരിക്കുന്നത്. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു.
ജയരാജ് തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ ഇതാദ്യമായി രണ്‍ജി പണിക്കര്‍ നായകനാകുന്നു എന്ന പ്രത്യേകതയുണ്ട്. നായിക എന്ന ചിത്രത്തിനു ശേഷം ശ്രീകുമാരന്‍ തമ്പിയും അര്ജുനനന്മാസ്റ്ററും സംഗമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭയാനകത്തിനുണ്ട്. അരവിന്ദന് ചിത്രങ്ങലില്‍ സ്ഥിരം കലാസംവിധാനം ചെയ്തിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഈ ചിത്രത്തിന്റെ കലാ #ംവിധാനം നിര്‍വഹിക്കുന്നു.
സഹസംവിധാനം എ.കെ ബിജുരാജ്, ക്യാമറ നിഖില്‍ എസ്.പ്രവീണ്‍, പ്രകൃതി പിക്ചേഴിസിന്റെ ബാനറില്‍ ഡോ.സുനില്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശാ ശരത്, സബിതാ ജയരാജ്, ഗിരീഷ് കാവാലം, ഹരിശങ്കര്‍, ബിലാസ്, കുമരകം വാസവന്, പുതുമുഖങ്ങളായ ഗായത്രി, വൈഷ്ണവി വേണുഗോപാല്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.