ഹൂസ്റ്റണ്‍: ഫോമാ,ഫൊക്കാന ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കന്നതിനു അമേരിക്കയില്‍ എത്തിച്ചേര്‍ന്ന റാന്നി എംഎല്‍എ രാജു എബ്രഹാം, സുപ്രസിദ്ധ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട്, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം നേതാവുമായ അഡ്വ. സനല്‍കുമാര്‍ എന്നിവര്‍ക്ക് ഹൂസ്റ്റണില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ) ആഭിമുഖ്യത്തട്ടിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. മാഗിന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ ( 1415,Packer Ln, Stafforf, TX 77477) ശനിയാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനം വൈകുന്നേരം 4:30 നു ആരംഭിക്കും. പ്രസിഡണ്ട് ജോഷ്വാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കുന്നതാണ്.
1996 മുതല്‍ റാന്നി നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമതു് അമേരിക്കന്‍ അമേരിക്കന്‍ സന്ദര്‍ശനമാണിത്. റാന്നി സെന്റ് തോമസ് കോളേജ് യുണിയന്‍ ചെയര്മാന്,യൂണിവേഴ്സിറ്റി യുണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി രാഷ്ട്രീയരംഗത്തേക്കു കടന്നു വന്ന രാജു എബ്രഹാം മികച്ച പ്രഭാഷകനും ചാനല്‍ ചര്‍ച്ചകളിലെ നിറ സാന്നിധ്യവുമാണ്. നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. .
അഡ്വ. ആര്. സനല്‍കുമാര്‍ നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രെട്രിയേറ്റ് അംഗവും നീണ്ട 25 വര്‍ഷക്കാലമായി സഹകരണ രംഗത് സംസ്ഥാനത്തെ നിറസാന്നിധ്യവും പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന് ചെയര്മാന്, മഹാത്മാ ഗാന്ധി സര്‍വകലാശാല യൂണിയന് സെക്രട്ടറി, സെനറ്റ് അംഗവുമായി പ്രവര്‍ത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.
സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ പ്രൊഫ. ഗോപിനാഥ് മുതുകാട് ലോക പ്രശസ്ത മജീഷ്യനും നിരവധി അവാര്‍ഡുകളുടെ ജേതാവും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോഷ്വാ ജോര്‍ജ് 281 773 7988
സുനില്‍ മേനോന് 821 613 3252
ബാബു മുല്ലശ്ശേരില്‍ 281 450 1410
ആന്‍ഡ്രൂസ് ജേക്കബ് 713 885 7934
ഏബ്രഹാം ഈപ്പന് 832 541 2456