വെള്ളിമേഘങ്ങള്‍
തുള്ളിക്കളിക്കും നീലാംബരം
പഞ്ഞിപോല്
പട്ടങ്ങള്പോല്
പറക്കുന്നു
ആനയും, കുതിരയും
ഒട്ടകവും പോല്‍
വാനില്യവ നീന്തിക്കളിക്കുന്നു
സൂര്യകിരണങ്ങള്‍
തലോടി ഉണര്ത്തുമിവരുടെ
രാസക്രീഢകള്
കണ്ടിരിക്കാന്‍ എന്തുരസം!
എങ്കിലും, ഇടിവെട്ടി പെയ്തൊഴിയും
ഇവരുടെ ആര്പ്പുവിളിയില്
ഭൂമി വിറയ്ക്കുന്നു
കുഞ്ഞ് യിലകളും ചില്ലികളും
ആര്‍ത്ത് ഉലയുന്നു
പൂക്കളും കായ്കളും കൊഴിയുന്നു
ഭാവം മാറുമിവരുടെ രൂപാന്തരത്തില്.