ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളിയുടെ ദേശീയോത്സവമായ ഫൊക്കാനാ കണ്‍വെന്‍ഷനുള്ള ഒരുക്കമിനുക്കങ്ങള് തിരുതകൃതിയില്‍. കണ്‍വന്‍ഷന്റെ ആതിഥേയ സംഘടനയായ പമ്പാ മലയാളി അസോസിയേഷനില്‍ ഉത്രാടപ്പാച്ചിലായി ക്രമീകരണങ്ങള്‍ യഥാവിഥിയാക്കുന്ന ഏകാഗ്രതയിലാണ് പ്രവര്‍ത്തകര്‍. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ് കണ്വെന്ഷന് ചെയര്മാന് മാധവന് നായര്‍, വനിതാഫോറം നേതാവ് ലീലാ മാരേട്ട് എന്നിങ്ങനെ ഇരുത്തം വന്ന സാമൂഹ്യനേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഉത്സവാഘോഷങ്ങള്‍ക്ക് ചാരുതയും അച്ചടക്കവും മികവും പകരുന്നതിനുള്ള ചെറുതും വലുതുമായ കാര്യങ്ങളിലെല്ലാം പമ്പയുടെ പഞ്ചേന്ദ്രിയ ശ്രദ്ധയും അദ്ധ്വാനവും തുടര്‍ച്ചയായി പുലര്‍ത്തുന്നതിന്റെ ഒരുക്കമിനുക്ക സമാപ്തിയിലാണ് പ്രവര്‍ത്തകര്‍. പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, രജിസ്ട്രേഷന് ചെയര്‍ മോഡി ജേക്കബ്, ട്രാന്സ്പോര്ട്ടേഷന് ചെയര്‍ ഫിലിപ്പോസ് ചെറിയാന്, ജോര്‍ജ് നടവയല്‍, ഫാ.മോഡയില്‍ ഫിലിപ്പ്, കണ്വെന്ഷന് കണ്‍വീനര്‍ സുധാ കര്‍ത്താ, പമ്പാ സെക്രട്ടറി ജോണ്‍ പണിക്കര്‍, ട്രഷറാര്‍ സുമോദ് നെല്ലിക്കാല, ട്രൈസ്റ്റേറ്റ് കേരള ഫോറം മുന്‍ ചെയര്മാന് റോണി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക സംഘം ശ്രദ്ധാനിരതരായിരിക്കുന്നു.