ജിദ്ദ: മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ പൗര പ്രമുഖനും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യവുമായ വടകര കടമേരി മൊയ്തീന് സാഹിബിന് വടകര ജിദ്ദ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ യാത്രയപ്പു നല്കി. സൗദിയിലെ കഐംസിസി സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഇദ്ദേഹം കടമേരി റഹ്മാനിയ്യ കോളജ് പോലുള്ള നിരവധി മത സ്ഥാപനങ്ങളുടെ സാരഥി കൂടിയായിരുന്നു. ഷറഫിയയില്‍ ് നടന്ന ചടങ്ങില്‍ പി.ടി റഷീദ് ഹിന്ദി ഉപഹാരം നല്കി. പി.ടി അസ്കര്‍, നസീര്‍ മച്ചിങ്ങല്‍, സഹീര്‍ പീടികയില്‍, തഹ്ദീര്‍ . ആര്.കെ എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍