പറയാനെനിക്കു വാക്കുകളില്ലപക്ഷേ,
പറയാതെ വയ്യ
അപമാന ഭാരത്താലെന്‍ ശിരസുകുനിഞ്ഞു
താഴെ മണ്ണില്‍ മുഖമൊളിപ്പിച്ചൊ
രൊട്ടക പക്ഷിയായെങ്കില്, ഞാനാശിച്ചു..
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെക്കുറിച്ചെന്
നാഥന് മൊഴിഞ്ഞതോര്‍ത്തു പോയ് ഞാന്‍
പക്ഷേ, ഓര്‍ത്തില്ല ഞാന്‍, ഇടയന്റെ തോല് ധരിച്ച
ചെന്നായ്ക്കളൊരുനാള് ആടിനെ തെളിക്കാനെത്തുമെന്ന്..
ആരാണിടയന്, ആരാണു ചെന്നായ്ക്കളുടെ
തോലണിഞ്ഞെത്തിയോരിടന്? അറിയില്ലെനിക്ക്..
തെളിനീര് തടത്തിലേക്കാനയക്കാനെത്തിടും
ഇടയനെ കാത്തിരിപ്പോരാടുകള് അറിയുമോ
തണ്ണീര്‍ കയത്തിന്റെ ചുഴിയിലേക്കാണീ യാത്രയെന്ന്?
ആരാണിടയന്, ആരാണു ചെന്നായ്ക്കളുടെ
തോലണിഞ്ഞെത്തിയോരിടന്? അറിയില്ലെനിക്ക്
നിത്യ ജീവന്റെ വഴികള്‍ തേടിയെത്തിയൊരെന്
വഴിയില്‍ മരണത്തിന്റെ മണം മാത്രമിപ്പോള്‍..
ആരാണിടയന്, ആരാണു ചെന്നായ്ക്കളുടെ
തോലണിഞ്ഞെത്തിയോരിടന്? അറിയില്ലെനിക്ക്..
ആടുകള്‍ കരയുന്നു, തണ്ണീര്ക്കയത്തെ ഓരത്തിരുന്ന്
നാഥന്റെ മുഖമുള്ളോരിടയനെക്കാത്ത്..
ഷേബാലി