പണമിടപാട് സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
Published on 15 July, 2018
കോഴിക്കോട്: പണമിടപാട് സ്ഥാപന ഉടമയെ
പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. ആലപ്പുഴ സ്വദേശി
സുമേഷിനെ മലപ്പുറം തിരൂരില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് പിടികൂടിയത്. ജൂലായ്
13 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൈതപ്പൊയിലിലെ മലബാര്‍ ഫൈനാന്‍സിയേഴ്സ് ഉടമ
കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയ്ക്ക് നേരെ ആക്രമണം
ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരുവിള
ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. മലബാര്‍ ഫൈനാന്‍സിയേഴ്സില്‍ എത്തിയ സുമേഷ്
കുരുവിളയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കൊലപാതകത്തിന്
പിന്നില്‍ ആലപ്പുഴ സ്വദേശി സുമേഷാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല