വിദേശത്ത് ഒഴിവുകാലം കഴിഞ്ഞ് മഞ്ജു കേരളത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ തന്നെ കാത്തിരിക്കുന്ന വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ തല്‍ക്കാലമില്ലെന്നാണ് മഞ്ജുവിന്റെ തീരുമാനം. സിനിമയിലേക്ക് മടങ്ങുകയാണ് മഞ്ജുവിന്റെ മനസിലെ തീരുമാനം.
മഞ്ജു വിദേശത്തേക്ക് പോയപ്പോള്‍ ഡബ്ല്യൂസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും രാജിവെച്ചുവെന്നുമായിരുന്നു കേട്ടിരുന്നത്. എന്നാല്‍ മഞ്ജു ഇത്തരത്തില്‍ രാജിവെച്ചിട്ടില്ലെന്നാണ് മഞ്ജുവിന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ പറയുന്നത്. വിമന്‍ ഇന്് സിനിമാ കളക്ടീവും താരസംഘടനയായ എഎംഎംഎയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണമെന്നാണ് മഞ്ജു ആഗ്രഹിക്കുന്നത്. ചര്‍ച്ചകളിലൂടെ എല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് മഞ്ജുവിന്റെ പ്രതീക്ഷ. ഇതിനായി ഇരു സംഘടനകള്‍ക്കും ഇടയില്‍ നില്‍ക്കാനും മഞ്ജു തയാറാണത്രേ. പക്ഷെ ദീലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ ഒരു അഭിപ്രായ പ്രകടനത്തിലും ഇരുസംഘടനകളിലും മഞ്ജു തയാറല്ല. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരുന്നത് പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാകാം എന്നാണ് മഞ്ജുവിന്റെ നിലപാട്.