ഇന്ത്യയില്‍ പശുവിന്റെ പേരില്‍ വീണ്ടും ഹിന്ദുത്വഭീകരത. രാജാസ്ഥാനിലെ അന്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊല്ലുകയായിരുന്നു. അക്ബര്‍ ഖാന് എന്നയാളെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരെ സുപ്രീം കോടതി വലിയ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് രാജ്യത്തെ നടക്കിക്കൊണ്ട് വീണ്ടും കൊലപാതകം നടന്നത്.
രണ്ട് പശുക്കളുമായി അക്ബര്‍ ഖാനെ അന്‍വാറില്‍ കണ്ടതിനെ തുടര്‍ന്നാണ് ഹിന്ദുത്വ ഭീകരര്‍ തടിച്ചു കൂടിയതും അക്രമണം അഴിച്ചുവിട്ടതും. സംഭവ സ്ഥലത്ത് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു.
പശുവിന്റെ പേരില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് രാജസ്ഥാനിലെ കൊലപാതകം. തീവ്രഹിന്ദുത്വ നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്നും ആവേശം കൊണ്ട് ഹിന്ദുത്വവാദത്തിന്റെ അണികള്‍ സ്വയം ഒരു ക്രിമിനല്‍ സംഘമായി പരിണമിക്കുന്ന അപൂര്‍വ്വമായ ഭീകരപ്രവര്‍ത്തന രീതിയാണ് രാജ്യത്ത് ഇപ്പോള്‍ കണ്ടുവരുന്നത്.